പുതുപ്പള്ളി പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെ നടക്കും.
വികാരി ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയൽ, സഹ വികാരിമാരായ ഫാ. ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനി വയലിൽ, കൈക്കാരന്മാരായ ഫിലിപ്പോസ് വി. എബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശ്ശേരിൽ, സെക്രട്ടറി സിബി ജോസഫ് കൊക്കുറ എന്നിവർ നേതൃത്വം നൽകും.
🙏
ആഗസ്റ്റ് 30, നാളെ പുതുപ്പള്ളി പള്ളി ഇടവകാംഗവും കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയുമായിരുന്ന പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ 48-ാം ഓർമപ്പെരുന്നാൾ പങ്കെടുക്കുവാൻ, പോത്തംപുറത്തിന് പോകുവാൻ താല്പര്യം ഉള്ളവർ നാളെ 4.30 പി. എം. നു മുമ്പ് പുതുപ്പള്ളി പള്ളിയിൽ എത്തുക.
No comments:
Post a Comment