ദേശത്തിന് ആഘോഷത്തിന്റെ ദിനങ്ങളുമായി പുതുപ്പള്ളി പെരുന്നാളിനു ഇന്ന് കൊടിയേറും. ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ.
ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത കൊണ്ടും വിശുദ്ധ ഗീവർഗീസ് സഹദായുടെ അദൃശ്യ സാന്നിധ്യം കൊണ്ടും വിശ്വാസികൾ അഭയസ്ഥാനമായി കാണുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി. കൊടിമരം ഇടിൽ, വിറകിടീൽ, അരിയിടിൽ, ദീപക്കാഴ്ച, വെച്ചുട്ട്, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. മേയ് 7 വരെയാണ് പെരുന്നാൾ.
കൊടിമര ഘോഷയാത്ര ഇന്ന്
പെരുന്നാളിന് ഉയർത്താനുള്ള കൊടിമരം ഘോഷയാത്രയായി ഇന്ന് എത്തിക്കും, വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ പുതുപ്പള്ളി, എറികാട് കരകളിൽ നിന്നാണ് കൊടിയേറ്റിനുള്ള കമുകു മരങ്ങൾ കൊണ്ടുവരുന്നത്. പുതുപ്പള്ളി കവലയിൽ നിന്നു ഘോഷയാത്രകൾ സംഗമിച്ച് പള്ളിയിലേക്ക് എത്തും. പള്ളിക്കു ചുറ്റും പ്രദക്ഷിണം വച്ച ശേഷം ആചാരപൂർവമു ള്ള പെരുന്നാൾ കൊടിയേറ്റ്. വൈകിട്ട് 5ന് അഭി. ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്താ (ഇടുക്കി ഭദ്രാസനം) കൊടിയേറ്റ് നിർവഹിക്കും,
- 6.45 എ.എം പ്രഭാതനമസ്കാരം
- 7.15 .എ.എം വി. കുർബ്ബാന - റവ. ഫാ. മാത്യു വർഗീസ് വലിയപീടികയിൽ
- 10.30 എ.എം. - ധ്വാനം - റവ. ഫാ. റ്റൈറ്റസ് ജോൺ തലവൂർ
- 01.00 പി.എം - കഞ്ഞിനേർച്ച
- 02.00 പി.എം - പെരുന്നാൾ കൊടിമര ഘോഷയാത്ര പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന്
- 05.00 പി.എം - പെരുന്നാൾ കൊടിയേറ്റ് - അഭി. ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്താ (ഇടുക്കി ഭദ്രാസനം)
No comments:
Post a Comment