ദേശത്തിന് ആഘോഷത്തിന്റെ ദിനങ്ങളുമായി പുതുപ്പള്ളി പെരുന്നാളിനു ഇന്ന് കൊടിയേറും. വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് കൊടിമരം ഇടീലും കൊടിയേറ്റും. ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ.
പരമ്പരാഗതമായ എല്ലാ ആചാരങ്ങളോടും കൂടി തിരിച്ചെത്തുന്ന പെരുന്നാൾ ദിനങ്ങളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ദേശവാസികൾ.
ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത കൊണ്ടും വിശുദ്ധ ഗീവർഗീസ് സഹദായുടെ അദൃശ്യ സാന്നിധ്യം കൊണ്ടും വിശ്വാസികൾ അഭയസ്ഥാനമായി കാണുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി. കൊടിമരം ഇടിൽ, വിറകിടീൽ, അരിയിടിൽ, ദീപക്കാഴ്ച, വെച്ചുട്ട്, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. മേയ് 7 വരെയാണ് പെരുന്നാൾ.
No comments:
Post a Comment