-->

Monday, 14 March 2022

പുതുപ്പള്ളി പെരുന്നാൾ 2022 ഏപ്രിൽ 28 മുതൽ മെയ് 7 വരെ

 


പുതുപ്പള്ളി പള്ളി പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി

ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ആഘോഷിക്കാൻ ഇടവക പൊതുയോഗം തീരുമാനിച്ചു.

പരിശുദ്ധ ബസേലിയസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ നേതൃത്വം വഹിക്കും. പെരുന്നാൾ നടത്തിപ്പിന് 1001 അംഗ കമ്മിറ്റി രൂപവത്കരിച്ചു.

ഏപ്രിൽ 28-നാണ് കൊടിയേറ്റ്, മേയ് ഒന്നിന് സാംസ്കാരിക സമ്മേളനത്തിൽവെച്ച് ഓർഡർ ഓഫ് സെൻറ് ജോർജ് അവാർഡ് നൽകും. ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോൻ മാർ ദിയസ്കോറോസ്, മുൻ മുഖ്യമന്ത്രിയും ഇടവകാംഗവുമായ ഉമ്മൻ ചാണ്ടി, വിവിധ സഭാമേലധ്യക്ഷന്മാർ, സാംസ്കാരിക നായകർ എന്നിവർ പങ്കെടുക്കും.

ചരിത്രപ്രസിദ്ധമായ വിറകിടീൽ, വെച്ചുട്ട്, റാസ, പൊന്നിൻ കുരിശ് എഴുന്നള്ളിക്കൽ, തീർഥാടക സംഗമം, റാസ, കോഴി നേർച്ച എന്നിവ പരമ്പരാഗത ആചാരങ്ങളോടെ നടത്തും. വികാരി ഫാ .എ.വി.വർഗീസ്, ട്രസ്റ്റിമാരായ വി.എ.പോത്തൻ, സാബു മാർക്കോസ്, സെക്രട്ടറി അഖിൽ മാത്യു, സഹവികാരിമാരായ ഫാ.അലക്സി മാത്യൂസ്, ഫാ.എബ്രഹാം ജോൺ എന്നിവർ നേതൃത്വം നൽകും.

No comments:

Post a Comment