പൗരസ്ത്യ ജോർ ജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ ആചരണം സമാപിച്ചു. കോവിഡ് സാഹചര്യത്തിൽ വിശ്വാസികൾ ഭവനങ്ങളിലിരുന്നു പ്രാർഥനാനിരതരായി പുതുപ്പള്ളി പുണ്യാള ന്റെ അനുഗ്രഹത്തിനായി പ്രാർഥിച്ചു. കോവിഡ് നിയന്ത്രണം പൂർണ്മായി പാലിച്ചായിരുന്നു പളളിയിലെ ചടങ്ങുകൾ. വിശ്വാസികൾ നിയന്ത്രണങ്ങൾ പാലിച്ച് ദർശനം നടത്തി.
നാട് ജനസാഗരമാകുന്ന വെച്ചുട്ട് നടക്കേണ്ട ദിനം കൂടിയായിരുന്നു ഇന്നലെ. ഓൺലൈനിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതിനാൽ വീടുകളിലിരുന്ന് വിശ്വാസികൾ പള്ളിയിൽ നടന്ന ചടങ്ങുകളിൽ തത്സമയം പങ്കാളികളായി.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, ബസലേൽ റമ്പാൻ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തിയ ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്. പ്രദക്ഷിണത്തിനു ഫാ. ജിബി.കെ.പോൾ മുഖ്യകാർമികത്വം വഹിച്ചു.
പെരുന്നാൾ ക്രമീകരണങ്ങൾക്കു വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ. അലക്സി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ. ഏബ്രഹാം ജോൺ തെക്കേത്തറയിൽ, ട്രിസ്റ്റിമാരായ കെ.ജെ.സ്കറിയ, പി.ടി.വർഗീസ്, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment