കോവിഡ് നിയന്തണങ്ങൾ കർശനമാക്കിയതോടെ പുതുപ്പള്ളി പെരുന്നാളിന്റെ ഭാഗമായ കൺവൻഷൻ പ്രസംഗങ്ങളും ഉപേക്ഷിച്ചു. മേയ് മൂന്നു മുതൽ കൺവൻഷൻ നടത്താനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പള്ളിക്കുള്ളിലെ ചടങ്ങുകൾ മാത്രമാണ് പെരുന്നാളിന്റെ ഭാഗമായി നടന്നു വരുന്നത്. ഇന്നു രാവിലെ കുർബാനയും വൈകിട്ടു സന്ധ്യാനമസ്കാരവും പള്ളിയിൽ നടത്തും.
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ദേവാലയം കൂടിയായ പുതുപ്പള്ളി പള്ളിയിൽ നാനാജാതി മതസ്ഥരാണ് പെരുന്നാൾ ദിനങ്ങളിലും അല്ലാതെയും പ്രാർഥിച്ച് അനുഗ്രഹം തേടാനായി എത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സാഹചര്യത്തിൽ വിശ്വാസികൾ വീടുകളിൽ പ്രാർഥനകളിൽ മുഴുകിക്കഴിയുന്നു. പെരുന്നാൾ ചടങ്ങുകൾ ഓൺലൈനിലൂടെയും ഒട്ടേറെപ്പേർ കാണുന്നുണ്ട്.
No comments:
Post a Comment