പുതുപ്പള്ളി പള്ളി ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ പുതുപ്പള്ളി പെരുന്നാളിനു കൊടിയേറിയപ്പോൾ നാട്ടുകാരുടെ മനസ്സിൽ മുൻ കാലങ്ങളി ലെ പെരുന്നാളിന്റെ പ്രൗഢി നിറഞ്ഞ ഓർമകൾ അലതല്ലി. പുതുപ്പള്ളിയുടെ സ്വന്തം ഉത്സവമായാണ് പുതുപ്പള്ളി പെരുന്നാൾ നാട്ടുകാർ ആഘോഷിച്ചിരുന്നത്. ഇത്തവണ കൊടിമര ഘോഷയാത്രകൾ ഒഴിവാക്കിയാണ് പള്ളിയിൽ കൊടിയേറ്റ് മാത്രമായി കമീ കരിച്ചത്. എറികാട്, പുതുപ്പള്ളി കരകളിൽ നിന്നു മുൻകാലങ്ങ ളിൽ ആചാരത്തനിമയിലാണ് ഘോഷയാത്രയായി കൊടിമരങ്ങൾ എത്തിച്ചിരുന്നത്. വള്ളപ്പാട്ടിന്റെ ഈരടികളുമായി കരക്കാർ ആഘോഷപൂർവം വാദ്യമേളങ്ങളുമായി കൊടിമരങ്ങൾ കൊണ്ടു വരുന്ന ഓർമകൾ പോലും ഏതൊരു പുതുപ്പള്ളിക്കാരന്റെ മനസ്സിലും ആവേശം നിറയ്ക്കുന്നതാണ്. കൊടിമരങ്ങൾ കൊണ്ടു വന്ന ശേഷം പള്ളിക്കു പ്രദക്ഷിണം വച്ചു കൊടിമരവും കൊടികളും ഉയർത്തുന്നതായിരുന്നു പുതുപ്പള്ളി പള്ളിയിലെ കൊടിയേറ്റ് ചടങ്ങ്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളിയുടെ സുവർണക്കൊടിമരത്തിൽ കൊടിയുയർത്തി.
വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ കെക്കാരന്മാരായ കെ.ജെ, സ്കറിയ, പി.ടി.വർഗീസ്, റോണി.സി.വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുന്നാൾ ക്രമീകരണങ്ങൾ.
ചടങ്ങുകൾ തത്സമയം
പെരുന്നാൾ ചടങ്ങുകൾ തത്സമയം കാണുന്നതിനായി ഓൺലൈനിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുപ്പള്ളി പള്ളി ഫെയ്സ്ബുക് പേജിലും, യൂട്യൂബ് ചാനലിലും, പുതുപ്പള്ളി പള്ളി വാർത്തകൾ ആന്‍ഡ്രോയിഡ് അപ്പ്ലിക്കേഷനലിലും ഉൾപ്പെടെ പെരുന്നാൾ ചടങ്ങുകൾ തത്സമയം ലഭ്യമാണ്.
No comments:
Post a Comment