ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2021 ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനമായ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. 28ന് പെരുന്നാൾ കൊടിയേറ്റും മേയ് 2 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നടക്കും. മേയ് 1 മുതൽ 5 വരെ വിവിധ കരകളിൽ നിന്ന് പ്രദക്ഷിണങ്ങൾ നടത്തും . മേയ് 6ന് അഞ്ചിന്മേൽ കുർബാനയെ തുടർന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് പൊന്നിൻകുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. സന്ധ്യാ നമസ്കാരത്തെത്തുടർന്ന് പുതുപ്പ്ള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം, ശൈഹിക വാഴ്വ്.
16ന് കൊടിയിറങ്ങുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപി ക്കും .
കോവിഡ് പാട്ടോക്കോൾ പാലിച്ച് വെടിക്കെട്ട്, വെച്ചുട്ട്, നേർച്ച വിളമ്പ് എന്നിവ ഒഴിവാക്കിയതാ യി വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യുസ് മുണ്ടുകുഴി, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ അറിയിച്ചു. - കോവിഡ് സാഹചര്യത്തിൽ വാഹനങ്ങളിലാണ് പ്രദക്ഷിണങ്ങൾ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരി ക്കും പെരുന്നാൾ നടത്തുകയെന്ന് കൈക്കാരന്മാരായ കെ.ജെ.സ്ക്കറിയ കുന്നേൽ, പി.ടി.വർഗീസ് പറപ്പള്ളിൽ, സെക്രട്ടറി റോണി സി.വർഗീസ് ചാലാത്ത് എന്നിവർ അറിയിച്ചു.
പ്രധാന പെരുന്നാൾ ദിവസമായ 7ന് രാവിലെ 5 ന് ഒന്നാമത്ത കുർബാന, 9ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീ ത്ത ഡോ.യൂഹാനോൻ മാർ ദിയകോറസിന്റെ പ്രധാന കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. 2 മണിക്ക് അങ്ങാടി ചുറ്റി യുള്ള പ്രദക്ഷിണം, ആശീർവാദം.
No comments:
Post a Comment