കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു. പുതുപ്പള്ളി പളളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായാണ് പള്ളിയിലെ പൊന്നിൻകുരിശ്. ഈ കുരിശ് പെരുന്നാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.
∙പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരവും, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര ക്വിസ് മൽസരവും നടന്നു .
പെരുന്നാളിന്റെ ഭാഗമായി കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൺവൻഷനും വിശ്വാസികൾക്കു ആധ്യാത്മിക വിരുന്നായി മാറുകയാണ്. പെരുന്നാളിന്റെ ഭാഗമായി നടന്നുവരുന്ന പുതുപ്പളളി കൺവൻഷൻ ഇന്നു സമാപിക്കും.
No comments:
Post a Comment